India
മഴയോണം; തിരുവോണത്തിന് മഴ കനക്കും
Last updated on Aug 20, 2021, 5:08 am


സംസ്ഥാനത്ത് തിരുവോണത്തിന് മഴ കനക്കുമെന്ന് പ്രവചനം.ഇതേ തുര്‍ന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഓണം മഴയില്‍ മുങ്ങാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
മഴയെ തുടര്‍ന്ന് 5 ജില്ലകളിലാണ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് തുടരും. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ജാഗ്രതാ മുന്നറിയിപ്പ്. അതേ സമയം സംസ്ഥാനത്ത് അത്തം തുടങ്ങിയത് മുതല്‍ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്യുന്ന സ്ഥിതിയായിരുന്നു.


