India
image_print

കാലംതെറ്റി മഴ;കാലാവസ്ഥാ വ്യതിയാനം ബാധിച്ചു തുടങ്ങിയെന്ന് പഠനം

Written by

archanaa chuqwe

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകത്തിലെ 85 ശതമാനം ആളുകളെയും ബാധിച്ചു തുടങ്ങിയെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. 1951നും 2018നും ഇടയില്‍ പ്രസിദ്ധീകരിച്ച ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന പഠനങ്ങള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റേതാണ് പഠനം.

 

‘കാലാവസ്ഥാ വ്യതിയാനം എല്ലാ ഭൂഖണ്ഡങ്ങളെയും എല്ലാ സംവിധാനങ്ങളെയും ബാധിക്കുന്നുണ്ടെന്നും ശലഭങ്ങളുടെ ദേശാടനത്തിന് സംഭവിച്ച തടസ്സങ്ങള്‍ തൊട്ട് സൂര്യാതപമേറ്റുള്ള മനുഷ്യമരണങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വരെ വിശകലനമാക്കിയാണ് പഠനം നടന്നത്. ആഗോളതാപനവും ക്രമമില്ലാത്ത മഴയും ലോകജനസംഖ്യയുടെ 85 ശതമാനം മനുഷ്യരുടെയും ജീവിതത്തെ ബാധിച്ചതായും പഠനം പറയുന്നു.
അതേസമയം ഏറ്റവും അധികം കാലാവസഥാ ഭീഷണി നേരിടുന്ന ദരിദ്രരാജ്യങ്ങളില്‍ വലിയ രീതിയിലുള്ള കാലാവസ്ഥ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.ആഫ്രിക്കയില്‍ വലിയ രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. പക്ഷെ അതൊന്നും വലിയ രീതിയില്‍ ചര്‍ച്ചയാവുന്നില്ല.1951നും 1990നുമിടയില്‍ 1500 പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെങ്കില്‍ അതിനു ശഷം 75000ത്തിലധികം പഠനങ്ങള്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രസിദ്ദീകരിച്ചിട്ടുണ്ട്.ഇതില്‍ പലതും കാലാവസ്ഥ വ്യതിയാനം മനുഷ്യനിര്‍മ്മിതമാണെന്ന വാദത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *