India
തകര്‍ത്ത് പെയ്ത് മഴ;ഡല്‍ഹി നഗരത്തില്‍ 1964 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നത്
Last updated on Sep 17, 2021, 11:03 am


ഈ വര്‍ഷം ഡല്‍ഹി നഗരത്തില്‍ ഇതുവരെ പെയ്തത് 1159.4 മില്ലി മീറ്റര്‍ മഴ.കാലവര്‍ഷം സജീവമായതോടെയാണ് ഡല്‍ഹിയില്‍ പരക്കെ മഴ ലഭിക്കാന്‍ തുടങ്ങിയത്.പലയിടങ്ങളിലും വെള്ളക്കെട്ടും അനുഭവപ്പെട്ടിരുന്നു. ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ സീസണ് ഇക്കുറി നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ഈ മാസം അവസാനംവരെ മഴ തുടരാന്‍ സാധ്യതയുണ്ട്. ഡല്‍ഹിയില്‍ ഇക്കുറി മണ്‍സൂണ്‍ സീസണില്‍ റെക്കോര്‍ഡ് മഴയാണു ലഭിച്ചത്. കാലവര്‍ഷം തുടങ്ങിയതിനു ശേഷം ഇന്നലെ ഉച്ചവരെ ലഭിച്ചത് 1159.4 മില്ലി മീറ്റര്‍ മഴയാണ്. 1964നു ശേഷം ആദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.കൂടാതെ, ഡല്‍ഹിയിലെ സെപ്റ്റംബറിലെ മഴ 400 മില്ലിമീറ്റര്‍ പിന്നിട്ടു. 2019 മണ്‍സൂണ്‍ കാലയളവില്‍ ഡല്‍ഹിയില്‍ 404 മില്ലീമീറ്റര്‍ മഴ ലഭിച്ചു.
സാധാരണഗതിയില്‍, ഡല്‍ഹിയില്‍ 653.6 മില്ലീമീറ്റര്‍ മഴയാണ് മഴക്കാലത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം തലസ്ഥാനം 648.9 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.മഴക്കാലം ആരംഭിക്കുന്ന ജൂണ്‍ 1 നും സെപ്റ്റംബര്‍ 15 നും ഇടയില്‍ നഗരത്തില്‍ സാധാരണയായി 614.3 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നു. സെപ്റ്റംബര്‍ 25 ഓടെ മണ്‍സൂണ്‍ ഡല്‍ഹിയില്‍ നിന്ന് പിന്‍വലിക്കും.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഡല്‍ഹിയില്‍ മണ്‍സൂണ്‍ മഴ 1000 മില്ലിമീറ്റര്‍ കടക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്.2010 ല്‍ മണ്‍സൂണ്‍ സീസണില്‍ നഗരത്തില്‍ 1,031.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. 2003 ല്‍ തലസ്ഥാനത്ത് 1,050 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.2011, 2012, 2013, 2014, 2015 എന്നീ വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ 636 മില്ലീമീറ്റര്‍, 544 എംഎം, 876 എംഎം, 370.8 എംഎം, 505.5 എംഎം എന്നിങ്ങനെയാണ് മഴക്കാലത്ത് ലഭിച്ചത്.


