India
image_print

കനത്ത മഴ; ഡല്‍ഹിയില്‍ വെള്ളക്കെട്ട്

Written by

askshiyas

കനത്തെമഴയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട്. ഇതേതുടര്‍ന്ന് പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടായി.അക്ഷര്‍ധാം, എയിംസ്, ഗോള്‍ഫ് ക്ലബ് റോഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് കാരണം. അതിനാല്‍ ചില ഭാഗങ്ങളിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.ഈ വഴികള്‍ ഒഴിവാക്കാന്‍ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ കൂടുതല്‍ മഴയുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 6-ന് ഇടിമിന്നലും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം രാജ്യവ്യാപകമായി പലയിടങ്ങളിലും കനത്തമഴയാണ് അനുഭപ്പെടുന്നത്. കേരളത്തിലും കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് പലജില്ലകളിലും അലര്‍ട്ടുകളും പ്രഖ്യാപിച്ചിരിന്നു.അറബിക്കടലില്‍ കേരള-കര്‍ണാടക തീരത്തെ ന്യൂനമര്‍ദ പാത്തി, ആന്ധ്രാ-ഒഡിഷ തീരത്തെ ചക്രവാതച്ചുഴി എന്നിവയാണ് സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിയാര്‍ജിക്കാന്‍ കാരണം.

 

 

Leave a Reply

Your email address will not be published.