India
image_print

അഞ്ച് ജില്ലകളില്‍ രാജസ്ഥാനില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകില്ല;കാരണമിത്

Written by

archanaa chuqwe

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനായി നടത്തുന്ന പരീക്ഷയില്‍ തട്ടിപ്പ് തടയാനായി അഞ്ച് ജില്ലകളില്‍ ഇന്ന് 12 മണിക്കൂര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് എസ്.എം.എസ് സേവനങ്ങള്‍ ലഭ്യമാകില്ല. പരീക്ഷ തട്ടിപ്പ് തടയാനാണ് ഇത്തരമൊരു മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വികരിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള 31,000 പോസ്റ്റുകളിലേക്കായി 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ റീറ്റ് പാസാകണം.

 

ജയ്പൂര്‍, അജ്മീര്‍, ദൗസ, ആള്‍വാര്‍, ജുന്‍ജുനു എന്നീ ജില്ലകളിലെ കലക്ടര്‍മാരാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനില്‍ക്കുന്നത്. അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ കോവിഡ് ചട്ടങ്ങളും കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്തെ 33 ജില്ലകളിലെയും ബസ്സ്റ്റാന്‍ഡുകളില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടത്. റീറ്റ്അപേക്ഷകര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ യാത്ര സൗജന്യമാക്കിയിരുന്നു. റെയില്‍വേ 26 സ്‌പെഷ്യല്‍ ട്രെയിനുകളും ഏര്‍പെടുത്തിയിട്ടുണ്ട്.3993 പരീക്ഷ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍ ആണ് സംഘടിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published.