India
image_print

നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു

Written by

archanaa chuqwe

നടന്‍ രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ചു. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ അന്ധേരിക്കടുത്തായിരുന്നു അപകടം ഉണ്ടായത്.മുംബൈ കൂപ്പര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് ഇയാൾ മരിച്ചത്.. അതേസമയം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലാക്കി നടന്‍ കടന്നുകളഞ്ഞെന്ന പരാതിയെ തുടര്‍ന്ന് രജത് ബേഡിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. സഹായിക്കാമെന്ന് ഉറപ്പ് പറഞ്ഞ രജത് അല്‍പ്പസമയത്തിന് ശേഷം ആശുപത്രിയില്‍ നിന്നും പോകുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങി വരുമ്ബോള്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് രാജേഷിന്റെ ഭാര്യ ബബിത ദൂത് പറഞ്ഞു

നേരത്തെ ഐ.പി.സി., മോട്ടോര്‍ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ സെഷന്‍ 304-A കൂടി ചേര്‍ത്താണ് കേസെടുത്തിരിക്കുകയാണ്. നടന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published.