India
image_print

രാം ചരണ്‍-ശങ്കര്‍ ചിത്രം;ജയറാം പ്രധാന വേഷത്തിലെത്തുന്നു

Written by

askshiyas

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണ്‍ നായകനായെത്തുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് തുടക്കം കുറിച്ച് സിനിമയുടെ പൂജ ഹൈദരാബാദില്‍ നടന്നു.അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് പൂജ നടക്കുന്നത്.അഭിനേതാക്കളും സംഘവും ഉള്‍പ്പെടുന്ന ഒരു പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.ഇതാദ്യമായാണ് ശങ്കറും രാംചരണും ഒന്നിക്കുന്നത്. ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ എന്തിരനും , അന്യനും തെലുങ്കില്‍ മൊഴിമാറ്റി എത്തിയിട്ടുണ്ടെങ്കിലും ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് ഇതാദ്യമായാണ്.

 

ചിത്രത്തില്‍ രാംചരണിന്റെ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. മലയാളികളുടെ പ്രിയ നടന്‍ ജയറാം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമന്‍ ആണ്. തെലുങ്കിന് പുറമേ മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലും നിരവധി ആരാധകരുള്ള താരം കൂടിയാണ് രാംചരണ്‍. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.പ്രശസ്ത തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജുവാണ് നിര്‍മ്മാണം. ദില്‍ രാജുവിന്റെ 50 -ാമത് നിര്‍മ്മാണ സംരംഭമാണിത്.എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം രാം ചരണ്‍ ശങ്കര്‍ ചിത്രത്തിലേക്കെത്തും.

Leave a Reply

Your email address will not be published.