India
image_print

സന്ന്യാസിമാരുടെ എതിര്‍പ്പ്;രാമായണ്‍ എക്സ്പ്രസ് ജീവനക്കാരുടെ കാവി യൂണിഫോം മാറ്റി

Written by

archanaa chuqwe

സന്ന്യാസിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാമായണ്‍ എക്സ്പ്രസ് ട്രെയിനിലെ ജീവനക്കാര്‍ കാവി യൂണിഫോം മാറ്റുമെന്ന് ഐആര്‍സിടിസി അറിയിച്ചു.ഐആര്‍സിടിസി നടത്തുന്ന രാമായണ്‍ എക്സ്പ്രസിലെ വെയിറ്റര്‍മാരുടെ കാവി വസ്ത്രത്തിനെതിരെ തിങ്കളാഴ്ച ദര്‍ശകര്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും ഹിന്ദു മതത്തെ അപമാനിക്കുന്നതായി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.ഡ്രസ് കോഡ് പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ ട്രെയിന്‍ തടയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

രാമായണ്‍ എക്സ്പ്രസില്‍കാവി യൂണിഫോം അണിഞ്ഞ് ഭക്ഷണം വിളമ്പുന്ന വെയിറ്റര്‍മാരോട് പ്രതിഷേധം രേഖപ്പെടുത്തി ഞങ്ങള്‍ രണ്ട് ദിവസം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതിയിരുന്നു.
സന്ന്യാസമിാര്‍ ധരിക്കുന്നതിന് സമാനമായ ശിരോവസ്ത്രമുള്ള കാവി വസ്ത്രം ധരിക്കുന്നതും രുദ്രാക്ഷ മാലകള്‍ അണിയുന്നതും ഹിന്ദു മതത്തിനപമാനമാണെന്ന് ഉജ്ജയിന്‍ അഖാഡ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി അവ്ദേശ്പുരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.വെയിറ്റര്‍മാരുടെ കാവി ഡ്രസ് കോഡ് മാറ്റിയില്ലെങ്കില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ ദര്‍ശകര്‍ ട്രെയിന്‍ തടയുമെന്നും ഹിന്ദു മതത്തിന്റെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സംഭവം വിവാദമായതോടെയാണ് യൂണിഫോമില്‍ മാറ്റം വരുത്തുമെന്ന് ഐആര്‍സിടിസി അറിയിച്ചിരിക്കുന്നത്.ഐആര്‍സിടിസി തീരുമാനം ഹിന്ദു മതത്തിന്റെയും സംസ്‌കാരത്തിന്റെയും വിജയമാണെന്നും അവ്ദേശ്പുരി വ്യക്തമാക്കി.

Leave a Reply

Your email address will not be published.