India
image_print

ഫോണ്‍ വിളികളും മെസ്സേജുകളും; അത് നടിയുടെ നമ്പര്‍ അല്ലെന്ന് രഞ്ജിത്ത് ശങ്കര്‍

Written by

archanaa chuqwe

ടുത്തിടെ മലായാളത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സണ്ണി. ജയസൂര്യ നായകനായെത്തിയ ചിത്രം ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യന്‍ സിനിമാ വിഭാഗത്തിലെ മത്സരത്തിനാണ് സണ്ണി തെരഞ്ഞെടുക്കപ്പെട്ടത്.നേരത്തെ സ്‌പെയിനില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാലിപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള രസകരമായ സംഭവം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. സിനിമയില്‍ നടിയുടേതെന്ന രീതിയില്‍ കാണിച്ചിരിക്കുന്ന നമ്പരിലേക്ക് ഫോണ്‍ വിളികളും മെസ്സേജുകളും തുടര്‍ച്ചയായി വരുന്നതായാണ് സംവിധായകന്‍ പറയുന്നത് .എന്നാല്‍ സണ്ണിയില്‍ നിമ്മിയുടെ നമ്പര്‍ ആയി കാണിച്ചിരിക്കുന്നത് തന്റെ അസിസ്റ്റന്റ് ആയ സുധീഷ് ഭരതേന്റതാണ്.ഒരാഴ്ചയായി അതില്‍ മെസേജുകളുടെ ബഹളം ആണ്.ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക. എന്ന് രഞ്ജിത് ശങ്കര്‍ കുറിച്ചു.

ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് രഞ്ജിത് ശങ്കറാണ്.ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.മധു നീലകണ്ഠനാണ് സണ്ണിയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ഒരു സംഗീതഞ്ജനായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിട്ടത്. താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

 

Leave a Reply

Your email address will not be published.