India
തലയോട്ടിയില്‍ ശസ്ത്രക്രിയയിലൂടെ സ്വര്ണ്ണചെയില് സ്ഥാപിച്ച് റാപ്പര്‍
Last updated on Sep 11, 2021, 10:46 am


സ്വര്‍ണം പൂശിയ പല്ല് വെച്ചവര്‍ നഖം സ്ഥാപിച്ചവര്‍.അങ്ങനെ സ്വര്‍ണം കൊണ്ട് വസ്ത്രം മുതല്‍ മാസ്ക് വരെ ധരിച്ച് നടക്കുന്നവരെ നമ്മള് കണ്ടിട്ടുണ്ട്.എന്നാല്‍ തലയില്‍ ശസ്ത്രക്രിയയിലൂടെ സ്വര്ണ്ണചെയില് സ്ഥാപിച്ചവരെ നമ്മള് കണ്ടിട്ടില്ല. എന്നാലിപ്പോഴിതാ റാപ്പര്‍ ഡാന്‍ സുറിന് തലയോട്ടിയില്‍ ശസ്ത്രക്രിയയിലൂടെ സ്വര്ണ്ണചെയില് സ്ഥാപിച്ചിരിക്കുകയാണ്.23-കാരനായ മെക്സിക്കന്‍ റാപ്പറാണ് ഇത്തരത്തില്‍ തലയില്‍ സ്വര്‍ണചെയിന്‍ സ്ഥാപിച്ചിരിക്കുന്നത്.
മനുഷ്യചരിത്രത്തില്‍ സ്വര്‍ണ്ണമുടി സ്ഥാപിച്ച ആദ്യ റാപ്പര്‍ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്.
എല്ലാവരും വ്യത്യസ്തമായി മുടി ചായം പൂശുന്നതായി ഞാന്‍ കാണുന്നതിനാല്‍ എനിക്ക് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ട്.പിന്നെ ഞാന്‍ ചെയ്യുന്ന സ്റ്റൈല്‍ ഒക്കെ കോപ്പിയടിക്കാറുമുണ്ട്. എന്നാല്‍ എല്ലാവരും ഇപ്പോള്‍ എന്നെ പകര്‍ത്തില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ഡാന്‍ സുറിന് പറഞ്ഞു.
ടിക്ക് ടോക്കില്‍ 1.9 ദശലക്ഷം ഫോളോവേഴ്സുണ്ട് താരത്തിന്.


