India
image_print

പുഷ്പയില്‍ ശ്രീവല്ലിയായി രശ്മിക മന്ദാന;ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Written by

askshiyas

പുഷ്പയിലെ രാശ്മിക മന്ദാനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലാണ്. പുഷ്പയുടെ കാമുകിയായ ശ്രീവല്ലിയെന്ന എന്ന കഥാപാത്രത്തെയാണ് രാശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ആര്യ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പുഷ്പ. രണ്ടുഭാഗങ്ങളായി പുറത്തിറങ്ങുന്ന പുഷ്പയുടെ ആദ്യഭാഗം 2021 ക്രിസ്മസിനാണ് റിലീസ് ചെയ്യുക.

 

ചിത്രത്തില്‍ ബന്‍വാര്‍ സിങ് ഷേക്കാവത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും എത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി കന്നഡ, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ധനഞ്ജയ സുനില്‍, അക്ഷയ ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് 70 കോടി രൂപയാണ് അല്ലുഅര്‍ജുന്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടിയാണ്ചിത്രത്തിന്റെ ബജക്റ്റ്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടം സെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവി ശങ്കരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

 

Leave a Reply

Your email address will not be published.