India
image_print

ഒ.ടി.ടി പ്ലാറ്റ്‌ഫോം രാജ്യത്തെ നശിപ്പിക്കുന്നു- മോഹന്‍ ഭാഗവത്

Written by

archanaa chuqwe

. ടി.ടി പ്ലാറ്റ്​ഫോം ഉള്ളടക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്​.എസ് തലവൻ മോഹൻ ഭഗവത്.കോവിഡ്​ മഹാമാരിക്ക്​ ശേഷം ഓരോ കൊച്ചുകുട്ടിയുടെയും കൈയിൽ മൊബൈൽ ഫോൺ ആണെന്നും അതിൽ അവർ കാണുന്നവയ്ക്ക്​ നിയന്ത്രണങ്ങളില്ലെന്നും അവ​ രാജ്യത്തെ നശിപ്പിക്കുവെന്നുമാണ് മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കവെ ഭാഗവത് പരാമർശം നടത്തിയത്.

 

അതേസമയം ഇന്ത്യയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചു. പാകിസ്താനിൽ തോക്കുപയോഗത്തിന്​ പരിശീലനം നൽകുന്നു. ചില അതിർത്തി രാജ്യങ്ങൾ അവ ​പ്രോത്സാഹിപ്പിക്കുന്നുണ്ട്.​ ഇത്തരം പണം ഇന്ത്യയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുകയാണെന്നും രഹസ്യ സ്വഭാവമുള്ള, ബിറ്റ്​കോയിൻ കറൻസികൾക്ക്​ രാജ്യങ്ങളുടെ സമ്പദ്​ വ്യവസ്​ഥയ്ക്ക് വെല്ലുവിളിയാണെന്നും ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്, അതിലൂടെ ഭാരതീയ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങൾക്കുമെതിരായ ആക്രമണങ്ങളെ ചെറുക്കാനാകുമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *