India
റേഷന്‍ കാര്‍ഡുകള്‍;അനര്‍ഹരെ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന
Last updated on Sep 17, 2021, 8:34 am


അനര്‍ഹരെ കണ്ടെത്താന്‍ വേണ്ടി വീടുകള്‍തോറും സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന. ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയില്‍ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ അനര്‍ഹരായ 14 പേരുടെ റേഷന്‍കാര്‍ഡുകളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ റേഷന്‍ സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 32 ലധികം വീടുകളിലാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കൊട്ടക്കാനം, ആലത്തട്ട്, ഞാറ്റുവേല തുടങ്ങിയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹരായ 6 മുന്‍ഗണന കാര്‍ഡുകള്‍, 6 സബ്സിഡി കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു.2021 ലെ കെ.ടി.പി.ഡി.എസ് ഉത്തരവ് പ്രകാരവും അവശ്യവസ്തു നിയമവകുപ്പ് ഏഴ്, ക്രിമിനല്‍ നടപടി ചട്ടം 1973 പ്രകാരം പിഴയും ദുരുപയോഗം ചെയ്ത റേഷന്‍ വിപണി വിലയും ഈടാക്കും. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം കൂടിയാണ്. അനര്‍ഹരായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ച് ഉപയോഗിക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ നിലവില്‍ 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പിഴ. ചില റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ 61.5 കിലോ റേഷന്‍ പുഴുക്കല്അരിയും 54 കിലോ റേഷന്‍ ഗോതബും പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന തുടരുമെന്നും തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി കെ അനില്‍കുമാര്‍ പറഞ്ഞു.


