India
image_print

റേഷൻ കടയിൽ നിന്നും ഇനി വെളിച്ചെണ്ണയും മുളകും പയറും വാങ്ങാം

Written by

archanaa chuqwe

വെളിച്ചെണ്ണയും മുളകും പയറും അടക്കമുള്ള 24 ഇനം നിത്യോപയോഗ സാധനങ്ങൾ ഇനി റേഷൻകട വഴി വിതരണം ചെയ്യും. സബ്സിഡി നിരക്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന സാധനങ്ങൾ റേഷൻ കടകളിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മുളകും പയറും ഉൾപ്പെടെ ഇനി റേഷൻ കാർഡ് ഹാജരാക്കിയാൽ റേഷൻ കടയിൽ നിന്നും വാങ്ങാം. നാളെ മുതലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. റേഷൻ കടകളിലേക്ക് ഇവയുടെ വിതരണം മാറ്റാൻ പൊതുവിതരണ ഡയറക്ടറുടെ ശുപാർശ മൂന്നുമാസം മുൻപ് സർക്കാറിന് ലഭിച്ചിരുന്നു. പുതിയ വിതരണരീതി വരുന്നതോടുകൂടി ന്യായമായ വിലയിൽ നിത്യോപയോഗ സാധനങ്ങൾ എല്ലാം ഒന്നിച്ചു നിൽക്കുന്ന സൂപ്പർ മാർക്കറ്റ് എന്ന നിലയിലേക്ക് റേഷൻ കട ഉയരും.

 

അതേസമയം നിലവിൽ മാവേലിസ്റ്റോറുകൾ ഉൾപ്പെടെ സപ്ലൈകോ വില്പനശാലകൾ വഴിയാണ് സബ്സിഡി സാധനങ്ങൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. മാവേലിസ്റ്റോർ സപ്ലൈകോ, സൂപ്പർമാർക്കറ്റ്, പീപ്പിൾ ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവയുടെ എണ്ണം കുറവായതിനാൽ തന്നെ വലിയ ജന തിരക്കായിരുന്നു ഇവിടങ്ങളിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എല്ലാം ഒറ്റ തലത്തിലേക്ക് വരുമ്പോൾ പലവട്ടം യാത്ര ചെയ്യേണ്ട ബുദ്ധിമുട്ടുണ്ടാവില്ല. അതേസമയം റേഷൻ കടയിൽ എത്തുന്ന ഭിന്നശേഷിക്കാരെയും മുതിർന്നവരെയും വരിനിർത്തരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.