India
image_print

ക്ഷേത്രത്തില്‍ വിവേചനം പാടില്ല;രവിപിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമര്‍ശിച്ച് ഹൈക്കോടതി

Written by

askshiyas

വ്യവസായി രവിപിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തിയത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ഹൈക്കോടതി.ക്ഷേത്രത്തില്‍ വിവേചനം പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വിവാഹം നടത്തിയത് നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 12 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും നിരവധി പേര്‍ പങ്കെടുത്തുവെന്നും വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവര്‍ക്കും ഒരേപോലെ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ സാധിക്കണമെന്നും കോടതി നിരീക്ഷിച്ചു.

വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമര്‍ശിച്ചു.കല്യാണ വീഡിയോ കോടതി പരിശോധിച്ച കോടതി, കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി.കേസില്‍ രവി പിള്ള, തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേര്‍ത്തു. കേസ് ഒക്ടോബര്‍ 5ന് വീണ്ടും പരിഗണിക്കും.കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു രവി പിള്ളയുടെ മകന്‍ ഗണേഷും ബംഗളൂരുവില്‍ ഐ ടി കമ്പനി ജീവനക്കാരിയായ അഞ്ജനയും തമ്മിലുള്ള വിവാഹം നടന്നത്.

 

Leave a Reply

Your email address will not be published.