India
image_print

രവി ശാസ്ത്രി ഇന്ത്യന്‍ ടീം പരിശീലക സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Written by

askshiyas

രവി ശാസ്ത്രി ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ ഐസിസി ട്വന്റി 20 ലോകകപ്പിന് ശേഷം ശാസ്ത്രി ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇദ്ദേഹത്തെ കൂടാതെ സഹ പരിശീലകരും സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ വിക്രം റാത്തോര്‍എന്നിവരും ലോകകപ്പിന് ശേഷം ടീം വിട്ടേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ കാലാവധി. കാലാവധിക്ക് ശേഷം ശാസ്ത്രിക്ക് വീണ്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാം.2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യന്‍ ടീം പരിശീലകനായത്. 2019 ഓഗസ്റ്റില്‍ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടിനല്‍കുകയായിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിന്നണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടന്നും സൂചനകളുണ്ട്.

 

 

Leave a Reply

Your email address will not be published.