India
‘റെയ്-ബാന്‍ സ്റ്റോറീസ്’;ഫേസ്ബുക്കിന്റെ ക്യാമറ കണ്ണട എത്തി
Last updated on Sep 11, 2021, 10:08 am


ഫോട്ടോയെടുക്കാനും പാട്ട് കേള്‍ക്കാനും ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല.എന്നാല്‍ അതിനുവേണ്ടി ഇനി ഫോണ്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. പ്രമുഖ കണ്ണടനിര്മ്മാണക്കമ്പനിയായ റെയ്ബാനു യുമായി സഹകരിച്ച് ഫേസ്ബുക്ക് പുതിയ കണ്ണട പുറത്തിറക്കുകയാണ്. റെയ്ബാന്‍ സ്റ്റോറീസ് എന്നാണ് ഗ്ലാസിന് പേരിട്ടിരിക്കുന്നത്. ഇരുവശങ്ങളിലും രണ്ട് ക്യാമറകളും ഇയര്‍ ഫോണുമായി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള സ്പീക്കറുമാണ് കണ്ണടയുടെ പ്രധാന ആകര്‍ഷണം. അടുത്ത പാട്ടിലേക്ക് പോകാനും കേട്ടപാട്ട് കേള്‍ക്കാനും സ്മാര്‍ട്ട്ഫോണുകളുമായി ബന്ധിപ്പിച്ച് കോളുകള്‍ സ്വീകരിക്കാന്‍ മറുപടി നല്കാന് കഴിയും.
അതേസമയം പുതിയ കണ്ടുപിടുത്തത്തിനെതിരെ വിമര്‍ശനവും ഉയരുകയാണ്. മറ്റുള്ളവര്‍ അറിയാതെ ഗ്ലാസിലൂടെ ഫോട്ടോ എടുക്കാന്‍ കഴിയുന്നതും പ്രശ്നമാണ്. എന്നാല്‍ ഗൂഗിള്‍ ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്കണ്ഠ ഒരുപരിധിവരെയെങ്കിലും റെയ്ബാന്‍ സ്റ്റോറീസില്‍ പരിഹരിച്ചിട്ടുണ്ട്. ഇതില്‍ ചിത്രങ്ങളോ വീഡിയോയോ പകര്‍ത്തുമ്പോള്‍ അതിന്റെ മുകളില്‍ ഒരു ചെറിയ ലൈറ്റ് തെളിഞ്ഞു നില്ക്കും. എന്നാല്‍ പകല്‍ സമയത്ത് ഇത് എത്രമാത്രം വ്യക്തമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. രണ്ട് അഞ്ചു എംപി ക്യാമറകളാണ് റെയ്ബാന്‍ സ്റ്റോറീസിന്റെ ഇരുവശങ്ങളിലുമായി ഘടിപ്പിക്കുന്നത്. ഫ്രെയിമില്‍ ഉള്ള ഹാര്ഡ്വെയര് ബട്ടണ്‍ ഉപയോഗിച്ചോ വോയിസ് കമാന്‍ഡ് വഴിയോ ഇവ നിയന്ത്രിക്കാനാകും. എന്നാല്‍ ഇതില്‍ പകര്‍ന്ന ചിത്രങ്ങളുടെ മികവിനെ കുറിച്ച് ധാരണയില്ല. ഏകദേശം 30,000 രൂപയാണ് ഇതിന്റെ വില.


