India
image_print

കാട്ടില്‍ 41 വര്‍ഷം ചെലവഴിച്ച ‘യഥാര്‍ത്ഥ ടാര്‍സാന്‍’ നാട്ടിലെത്തി കാന്‍സര്‍ ബാധിച്ച് മരിച്ചു

Written by

askshiyas

41 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ‘യഥാര്‍ഥ ടാര്‍സന്‍’ ‘ ഹൊ വാന്‍ ലാങ് നാട്ടിലെത്തി 8 വര്‍ഷത്തിനുള്ളില്‍ അര്‍ബുദം ബാധിച്ച് മരിച്ചു. ഹോ വാന്‍ ലാംഗ് തന്റെ പിതാവിനൊപ്പം 40 വര്‍ഷത്തോളം കാട്ടില്‍ താമസിക്കുകയും 8 വര്‍ഷം മുമ്പ് ‘നാഗരികത’യിലേക്ക് മടങ്ങുകയും ചെയ്തു.എന്നാല്‍ അര്‍ബുദം ബാധിച്ച് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി.52 വയസായിരുന്നു. പിതാവിനോടും സഹോദരനോടുമൊപ്പം വിയറ്റ്‌നാം യുദ്ധത്തില്‍ നിന്ന് പലായനം ചെയ്തതിന് ശേഷം ക്വാങ് എന്‍ഗായ് പ്രവിശ്യയിലെ തായ് ട്ര ജില്ലയിലെ ആഴമേറിയ വനത്തില്‍ 40 വര്‍ഷത്തിലേറെയായി കാട്ടില്‍ താമസിച്ചത്.1972 ലെ വിയറ്റ്‌നാം യുദ്ധത്തില്‍ ഭാര്യയെയും മറ്റ് രണ്ട് കുട്ടികളെയും നഷ്ടപ്പെട്ടതിന് ശേഷം ലാങ്ങിന്റെ പിതാവ് ഹോ വാന്‍ തന്‍ തന്റെ പുത്രന്മാരോടൊപ്പം നാഗരത്തില്‍ നിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവര്‍ മൂന്ന് പേരും കാട്ടില്‍ നിന്ന് തേനും പഴവും കഴിച്ചാണ് ജീവിച്ചത്.

 

2013ല്‍ പ്രായാധിക്യത്താല്‍ ചികിത്സക്കായാണ് തന്‍ഹും മക്കളും നാട്ടിലേക്കെത്തിയത്. ആല്‍വരോ സെറെസോ എന്ന ഫോട്ടോഗ്രാഫര്‍ ഇവരെ ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്ന് സമീപത്തെ ഒരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. വൈകാതെ അച്ഛന്‍ മരിച്ചു. 2017ല്‍ അജ്ഞാത രോഗം ബാധിച്ച് ചേട്ടനും മരിച്ചതോടെ ലാങ് ഒറ്റക്കായി. കാട്ടില്‍ നിന്ന് നാട്ടിലേക്കെത്തിയ ആദ്യ വര്‍ഷം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ലാങ് കുറച്ച് സമയമെടുത്തു. പുതിയ ജീവിത രീതിയില്‍ ലാങ് സംസ്‌കരിച്ച ഭക്ഷണം കഴിക്കാന്‍ തുടങ്ങി. മദ്യവും പുകവലി ആരംഭിച്ചു. ഇതൊക്കെയാണ് അര്‍ബുദ ബാധയിലേക്ക് നയിച്ചത്.

 

 

Leave a Reply

Your email address will not be published.