India
image_print

റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ വന്‍ കുതിപ്പ്

Written by

askshiyas

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 15 ലക്ഷം കോടി മറികടന്നു. ഓഹരി വിപണിയില്‍ വ്യാപാരത്തിനിടെ റിലയന്‍സ് ഓഹരികള്‍ ഒരു ഘട്ടത്തില്‍ 2,394.30 രൂപ വരെ ഉയര്‍ന്നു. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ റിലയന്‍സ് ഓഹരികള്‍ 94.60 രൂപ നേട്ടത്തോടെ അഥവാ 4.12 ശതമാനം ഉയരത്തില്‍ 2,388.25 രൂപയില്‍ എത്തി.

കമ്പനിയുടെ വിപണി മൂല്യം നിലവില്‍ 15.41 ലക്ഷം കോടി രൂപയാണ്. 2020 സെപ്റ്റംബര്‍ 16 ലെ 2,368.80 രൂപ എന്ന നിലവാരമാണ് റിലയന്‍സ് ഇന്നലെ മറികടന്നത്.

Leave a Reply

Your email address will not be published.