India
image_print

എല്ലായിടത്തും ഹിന്ദിയില്‍ മറുപടി വേണ്ട;കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത്

Written by

archanaa chuqwe

എല്ലായിടത്തും ഹിന്ദിയില്‍ മറുപടി വേണ്ട.കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീതുമായി മദ്രാസ് ഹൈക്കോടതി.തമിഴ്നാട് എംപി എസ് വെങ്കിടേശ്വരന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.ഔദ്യോഗിക ഭാഷാ നിയമം 1963 ലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.ജസ്റ്റിസുമാരായ എന്‍ കിരുബാകരന്‍, എം ദുരൈസ്വാമി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശങ്ങള്‍.

ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കില്‍ ആ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.കൂടാതെ ഏതു ഭാഷയിലാണോ നിവേദനം ലഭിക്കുന്നത് ആ ഭാഷയില്‍ തന്നെ മറുപടി നല്‍കാന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ടെന്ന് ഭരണഘടനയും ഔദ്യോഗിക ഭാഷാ നിയമവും ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.ഇംഗ്ലിഷില്‍ നല്‍കിയ നിവേദനത്തിന് ഹിന്ദിയില്‍ മറുപടി ലഭിച്ചതിനെത്തുടര്‍ന്നാണ് സിപിഎം പാര്‍ലമെന്റ് അംഗമായ വെങ്കടേശ്വരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗ്രൂപ്പ് ബിയിലും ഗ്രൂപ്പ് സിയിലും 780 ഒഴിവുകള്‍ നികത്താന്‍ തമിഴ്‌നാട് പോണ്ടിച്ചേരിയില്‍ ഒരു പരീക്ഷാ കേന്ദ്രം സ്ഥാപിച്ചിട്ടില്ല, അതിനാല്‍ കുറഞ്ഞത് ഒരു പരീക്ഷയെങ്കിലും നടത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 9 ന് ആഭ്യന്തര മന്ത്രാലയത്തിന് ഒരു കത്ത് അയച്ചു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചത് ഹിന്ദിയിലാണെന്ന് വെങ്കടേശ്വരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published.