India
image_print

എനിക്കും വിദ്യാഭ്യാസം വേണം;വൈറലായി അഫ്ഗാന്‍ പെണ്‍കുട്ടിയുടെ പ്രസംഗം

Written by

askshiyas

ഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈന്യം പിന്‍വാങ്ങിയതോടെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെത്തിയത്. ദീര്‍ഘനാളത്തേക്ക് അടച്ചിടപ്പെട്ട സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയപ്പോഴും അധ്യാപകര്‍ക്കും മിഡില്‍-ഹൈസ്‌കൂള്‍ തലത്തിലുള്ള ആണ്‍കുട്ടികള്‍ക്കും മാത്രമാണ് പ്രവേശനാനുമതി ലഭിച്ചിരിക്കുന്നത്.പെണ്‍കുട്ടികള്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അത്തരത്തില്‍ ഒരു വീഡിയോയാണ് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ബിലാല്‍ സര്‍വാരി പങ്കുവെച്ചിരിക്കുന്നത്.

 

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളും സ്ത്രീകളും വിദ്യാസമ്പന്നരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ധീരമായി പ്രസംഗിക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്. രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണിതെന്നും ദൈവം തന്നെ അവസരമാണിതെന്നും സ്ത്രീകള്‍ക്കും തുല്യാവകാശമുണ്ടെന്നും ഈ അവകാശം നമ്മില്‍ നിന്ന് തട്ടിയെടുക്കാന്‍ താലിബാന്‍ ആരാണെന്നും പെണ്‍കുട്ടിചോദിക്കുന്നുണ്ട്.കഴിക്കാനും ഉറങ്ങാനും മാത്രം ജനിച്ചതല്ല,എനിക്കും വിദ്യാഭ്യാസം വേണമെന്നും വിദ്യാഭ്യാസമില്ലാതെ രാജ്യം എങ്ങനെയാണ് വികസിക്കുക എന്നും അവള്‍ ചോദിക്കുന്നുണ്ട്. നിരവധി പേരാണ് പെണ്‍കുട്ടിയുടെ ധീരതയെ പ്രശംസിച്ച് വീഡിയോ പങ്കുവെക്കുന്നത്.വീഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട് .

Leave a Reply

Your email address will not be published.