India
image_print

കോവിഡിന് ഇടയിലും വര്‍ധിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍; കേസുകള്‍ ഇരട്ടിച്ചു

Written by

askshiyas

കോവിഡ് കാലത്തും രാജ്യത്ത് വർഗീയ ലഹളകൾ വർധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ
കണക്കുകൾ. 2019നേക്കാൾ 2020ൽ മത, സാമുദായിക, വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചു.

രാജ്യത്ത് കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും 2020ൽ 857 വർഗീയ സംഘർഷ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് എൻസിആർബി പറയുന്നത്. 2019ൽ 438 വർഗീയ സംഘർഷ കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് 2020 ആവുമ്പോഴേക്കും ഇരട്ടിച്ചു. 2018ൽ 512 കേസുകളായിരുന്നു.

കോവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് 2020 മാർച്ച് മുതൽ 2020 മേയ് 30 വരെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് പൊതുയിടത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രതിഷേധവും ഡൽഹി കലാപവും നടന്നിരുന്നു.

2020ൽ 736 കേസുകളാണ് ജാതിയുമായി ബന്ധപ്പെട്ട് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിൽ 2019ൽ 492 കേസുകൾ, 2018ൽ 656 കേസുകൾ. വർഗീയതയുമായി ബന്ധപ്പെട്ട 167 കേസുകളും 2020ൽ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.