India
image_print

സഹസംവിധായകനായി മുന്‍ ഡിജിപി ഋഷിരാജ് സിംഗ്

Written by

archanaa chuqwe

മുന്‍ ഡിജിപി ഋഷിരാജ് സിംഗ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ സഹസംവിധായകനായി എത്തുന്നു. കുട്ടിക്കാലം മുതലേ സിനിമാ മോഹം ഉള്ളിലുള്ള വ്യക്തിയാണ് അദ്ദേഹം. സര്‍വീസിന് വിരമിച്ചതോടെ അത് കൂടുതല്‍ ഗൗരവമായി എടുക്കുകയും ചെയ്തു. ആദ്യം നടന്‍ ശ്രീനിവാസനെയായിരുന്നു വിളിച്ചത്. പിന്നീട് ശ്രീനിവാസന്‍ തന്നെയാണ് സത്യന്‍ അന്തിക്കാട് ആണ് ഇതിന് ഏറ്റവും നല്ല ആള്‍ എന്ന് പറഞ്ഞത്. അതേസമയം അതീവ താല്പര്യത്തോടെയാണ് ഋഷിരാജ് സിംഗ് പഠിക്കുന്നതെന്നും അതുകൊണ്ടാണ് സിനിമയിലെ പങ്കാളിയാക്കിയതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. താന്‍ സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ആദ്യ സിനിമ മലയാളത്തില്‍ തന്നെയായിരിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

ഞാന്‍ പ്രകാശനു’ ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, മീര ജാസ്മിന്‍ എന്നിവരാണ് നായിക നായകന്മരായി എത്തുന്നത്. 2010ല്‍ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ല്‍ പുറത്തിറങ്ങിയ ‘ഇന്നത്തെ ചിന്താവിഷയ’മാണ് മീര ജാസ്മിന്‍ അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന.

 

Leave a Reply

Your email address will not be published.