India
image_print

ജലസേചന വകുപ്പിനെ വിമർശിച്ച് മന്ത്രി

Written by

archanaa chuqwe

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കുന്നില്ലെന്ന വിമർശനവുമായി പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗത്തിന് മുമ്പായിരുന്നു റോഡുകളുടെ ശോച്യാവസ്ഥയിൽ വാട്ടർ അതോറിറ്റിയെ മന്ത്രി വിമർശിച്ചത്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്തം കൂടി വാട്ടർ അതോറിറ്റിക്കുണ്ടെന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്.

മന്ത്രി റിയാസ് പറഞ്ഞതിനെ എതിർക്കുന്നില്ലെന്നും ഗൗരവമായി കാണുന്നുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി പറഞ്ഞു. ഇക്കാര്യങ്ങൾ സംബന്ധിച്ച് അടുത്ത ആഴ്ച മന്ത്രി റിയാസുമായി ചർച്ച നടത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്.

സാങ്കേതികമായ ചില പ്രശ്നങ്ങൾ കൊണ്ടാണ് ജലസേചന വകുപ്പിന്‍റെ പ്രവർത്തനങ്ങൾ വൈകുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രതികരിച്ചു.

Leave a Reply

Your email address will not be published.