India
ചലച്ചിത്രനടന്‍ റിസബാവ അന്തരിച്ചു
Last updated on Sep 13, 2021, 10:22 am


ചലച്ചിത്ര നടന് റിസബാവ (54)അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഡോ.പശുപതി എന്ന ചിത്രത്തിലൂടെ നായകനായാണ് സിനിമയിലെത്തിയത്.ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു.ഇന്‍ഹരിഹര്‍ നഗര്‍ സിനിമയിലെ ജോണ്‍ ഹോനായ് ആണ് ശ്രദ്ധേയ കഥാപാത്രം.
നാടകത്തിലൂടെയാണ് റിസബാവ തന്റെ കരിയര്‍ ആരംഭിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രമായ ഡോ.പശുപതിയില്‍ റിസബാവ നായകനായി അഭിനയിച്ചെങ്കിലും, മലയാള സിനിമകളില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായ് ആണ്. ജോണ്‍ ഹൊനായ് എന്ന അദ്ദേഹത്തിന്റെ വേഷം ഒരു വലിയ ഹിറ്റ് ആയിത്തീര്‍ന്നു.അദ്ദേഹം 120 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.’ഇന്‍ ഹരിഹര്‍ നഗര്‍’, ‘മലപ്പുറം ഹാജി മഹാനായ ജോജി’, ‘പോക്കിരിരാജ’ എന്നിവയാണ് റിസബാവയുടെ ജനപ്രിയ സിനിമകള്‍.ടിവി സീരിയലുകളിലും അഭിനയിച്ചിരുന്നു. 2010 ല്‍ ‘കര്‍മ്മയോഗി’ എന്ന സിനിമയിലെ ഡബ്ബിംഗിനായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.നടന്മാരായ പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്മാന്, മലയാള ചലച്ചിത്രരംഗത്തെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ മുതിര്‍ന്ന നടന്റെ മരണത്തില്‍ അനുശോചിച്ചു.


