India
image_print

ഗൃഹപ്രവേശം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ സാധനങ്ങളും അടിച്ചു മാറ്റി മോഷ്ടാക്കള്‍

Written by

archanaa chuqwe

ഗൃഹപ്രവേശം നടത്തി ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ മോഷണം. കിളിമാനൂരിലാണ് സംഭവം നടന്നത്. 15 ദിവസം മുൻപ് ഗൃഹപ്രവേശം നടത്തി വീട് അടച്ചിട്ടിരുന്നു ഈ സാഹചര്യം മുതല്ലെടുത്താണ് മോഷണം നടന്നത്.വീട്ടിൽ നിന്ന്  സ്വിച്ച് ബോർഡുകൾ, ബൾബുകൾ, വയറുകൾ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ ഇളക്കിയെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പുതിയകാവ് എൻഎൻ വില്ലയിൽ എൻ നൗഫൽ കിളിമാനൂർ പൊലീസിൽ പരാതി  നൽകി.

 

നൗഫലിന്റെ ഭാര്യ വീടിനു സമീപം കാട്ടുചന്തയിൽ നിർമിച്ച പുതിയ വീട്ടിൽ നിന്നുമാണ് സ്വിച്ചും മറ്റ് സാധനങ്ങളും മോഷണം പോയത്. 160 ഇലക്ട്രിക് സ്വിച്ചുകൾ, അത്രയും ബോർഡുകൾ, ഫാൻസി, എൽഇഡി ലൈറ്റുകൾ, ഫാൻ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവൻ സാധനങ്ങളും മോഷണം പോയി.
പെയിന്റ് അടിക്കുന്ന സ്പ്രേയർ അടക്കം 80,000 രൂപ വിലയുള്ള സാധനങ്ങൾ ഇളക്കി കൊണ്ടു പോയി. വീടിന്റെ ഒന്നാം നിലയിലെ വാതിൽ തുറന്ന് കിടക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഇന്നലെ പോയി പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.ഗൃഹപ്രവേശം നടത്തി എങ്കിലും പണി പൂർത്തിയാകാത്തതിനാലാണ് വീട് അടച്ചിട്ടത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.