India
image_print

രോഹിതിന് റെക്കോര്‍ഡ് നേട്ടം;ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരം

Written by

archanaa chuqwe

രാഹുല്‍ ദ്രാവിഡിന്റെ ദീര്‍ഘകാല റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ.ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയതോടെയാണ് രോഹിതിന്റെ റെക്കോര്‍ഡ് നേട്ടം.ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തില്‍ 127 റണ്‍സ് നേടിയാണ് ഇന്ത്യന്‍ ഓപ്പണര്‍ റെക്കോര്‍ഡ് മറികടന്നത്.വിദേശ ടെസ്റ്റുകളില്‍ രോഹിതിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് ഇത്.

1996-നും 2012-നും ഇടയില്‍ ഇംഗ്ലണ്ടില്‍ എട്ട് സെഞ്ച്വറികള്‍ രാഹുല്‍ ദ്രാവിഡ് നേടിയത്.രോഹിത് ശര്‍മ്മയ്ക്ക് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഒമ്പത് അന്താരാഷ്ട്ര സെഞ്ചുറികളുണ്ട്.ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് മറികടക്കാന്‍ രണ്ട് സെഞ്ചുറികള്‍ മാത്രം അകലെയാണ്.11 സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്.മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ സന്ദര്‍ശക ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ശര്‍മ്മ മാറി. നേരത്തെ ഇംഗ്ലണ്ടില്‍ ഒരു ഓപ്പണറായി ഏകദിന സെഞ്ചുറിയും ഒരു ടി 2സെഞ്ചുറി അദ്ദേഹം നേടിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ ടെസ്റ്റ് സെഞ്ച്വറി ഉണ്ടായിരുന്നില്ല. എന്നിരുന്നാല്‍ ശനിയാഴ്ച ഇംഗ്ലണ്ടില്‍ തന്റെ കന്നി വിദേശ ടെസ്റ്റ് സെഞ്ച്വറി അദ്ദേഹം നേടി.

 

Leave a Reply

Your email address will not be published.