India
image_print

സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് എഫ് ഐ ആർ

Written by

archanaa chuqwe

കഴിഞ്ഞ ദിവസം പാലക്കാട് മാമ്പറത് വെച്ച് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആർ റിപ്പോർട്ട് പുറത്തു വന്നു. രാവിലെ 8.45നാണ് കൃത്യം നടന്നതെന്നും റിപ്പോർട്ടിലുണ്ട്.

കണ്ടാലറിയാവുന്ന അഞ്ചുപേരാണ് കൊലപാതകം നടത്തിയത്. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ അർഷിതയാണ് ദൃക്‌സാക്ഷി. പാലക്കാട്-തൃശ്ശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ നാല് വാളുകൾ പോലീസ് കണ്ടെടുത്തിരുന്നു. ഫോറൻസിക് പരിശോധനാഫലം വന്നിട്ടില്ല.

കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് വെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നെന്നും എഫ്‌ഐആർറിപ്പോർട്ടിലുണ്ട്. ഭാര്യ അർഷികയുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഞ്ജിത്തിനെ റോഡിൽവെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published.