India
image_print

ആർഎസ്എസിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Written by

archanaa chuqwe

ആർഎസ്‌എസിന്റെ കൊലപതാക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം വർധിക്കുന്നു. തിരുവല്ല പെരിങ്ങരയിലെ സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌ കുമാറിനെ ആർഎസ്‌എസ്‌ ക്രിമിനലുകൾ നിഷ്‌ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

മതമൈത്രിയും ക്രമസമാധാനവും തകർക്കാൻ ആർഎസ്എസിനെ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത്‌ സെക്രട്ടറിയറ്റിന്‌ മുന്നിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഷിജൂഖാൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി വിനീത്‌ അധ്യക്ഷനായി.
ജില്ലയിലും വ്യാപക പ്രതിഷേധം.

കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം മൃദുല അധ്യക്ഷയായി.

Leave a Reply

Your email address will not be published. Required fields are marked *