India
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർ.ടി.പി.സി.ആർ നിർബന്ധം ; മുഖ്യമന്ത്രി
Last updated on Aug 29, 2021, 4:57 am


രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും പരിശോധന ആവശ്യമില്ല.18 വയസ്സിനുമുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യഡോസ് വാക്സിൻ ലഭിച്ച ജില്ലകളിൽ 1000 സാമ്പിളുകളിൽ പരിശോധന നടത്തും. 80 ശതമാനത്തിനുതാഴെ ആദ്യ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിൽ പരിശോധന നടത്തും. 70,000 ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.12 മണിക്കൂറിനുള്ളിൽ പരിശോധനഫലം നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.


