India
image_print

റബ്ബര്‍ വില കുത്തനെ ഇടിഞ്ഞു

Written by

askshiyas

ബ്ബര്‍വില കുത്തനെ കുറഞ്ഞു. 192 രൂപവരെ ഉയര്‍ന്ന വില ഏതാനും ദിവസങ്ങള്‍കൊണ്ട് 179 ആയി കുറഞ്ഞു. ടാപ്പിങ് കൂടി വിപണിയിലേക്ക് കൂടുതല്‍ റബ്ബര്‍ എത്തിയതാണ് വിലകുറയാന്‍ കാരണം. വില കുറയുന്നതു മനസ്സിലാക്കി സ്റ്റോക്ക് കൈയിലുള്ളവര്‍ വിറ്റുതീര്‍ക്കുന്നതും ഡിമാന്‍ഡ് കുറച്ചു. കടത്തുകൂലി മൂന്നിരട്ടിയോളം കൂടിയിട്ടും ഇറക്കുമതിചെയ്യാന്‍ വന്‍കിട കമ്പനികള്‍ ശക്തമായി രംഗത്തുണ്ട്. നവംബറിലെ ഇറക്കുമതി 56000 ടണ്ണായി ഉയര്‍ന്നു. നാട്ടിലെ വിലയില്‍ കുറവുവരുത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണിതെന്നു പറയുന്നു.

 

അതേസമയം പ്രമുഖ റബ്ബറുത്പാദക രാജ്യങ്ങളിലെല്ലാം ഡിസംബറില്‍ സീസണ്‍ അവസാനിക്കുകയാണ്. കമ്പനികള്‍ക്ക് കരുതല്‍ശേഖരത്തിലേക്കും അടുത്ത പീക്ക് സീസണിലേക്കും ആവശ്യമുള്ള റബ്ബര്‍ കിട്ടാന്‍ ഇറക്കുമതികൊണ്ടു മാത്രം കഴിയില്ല. അതിനാല്‍ നാട്ടില്‍നിന്നു വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നത്. അതേസമയം കേരളത്തിലെ സീസണ്‍ ഫെബ്രുവരി പകുതിയോടെയേ തീരൂ. ഈവര്‍ഷം തുടര്‍ച്ചയായി മഴയായിരുന്നതിനാല്‍ വിപണിയിലേക്ക് റബ്ബര്‍ ആവശ്യത്തിനു വന്നിട്ടില്ല. സീസണ്‍ തീരുന്നതിനുമുന്‍പുള്ള ദിനങ്ങള്‍ കുറവായതിനാല്‍ അധികദിവസം കമ്പനികള്‍ക്കു വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍.200 രൂപയിലേക്കു വിലയെത്തുമെന്ന സ്ഥിതിയില്‍നിന്നാണ് വില പെട്ടെന്നുവീണത്. ഈ വര്‍ഷം വാങ്ങല്‍ദിനങ്ങള്‍ ഇനി കുറവായതും ഇറക്കുമതിച്ചെലവു കൂടിയതും വലിയ തകര്‍ച്ചയുണ്ടാകാതെ വിലസ്ഥിരതയ്ക്കു സഹായിക്കുമെന്നാണു വിലയിരുത്തല്‍.

Leave a Reply

Your email address will not be published.