India
image_print

കര്‍ഷകര്‍ക്ക് ആശ്വാസം;റബ്ബര്‍ വില മുകളിലേക്ക്

Written by

askshiyas

കര്‍ഷകര്‍ക്കു പ്രതീക്ഷയേകി റബ്ബര്‍ വില ഉയരുന്നു.രാജ്യത്ത് റബ്ബര്‍വില എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണുള്ളത്.ബുധനാഴ്ച ആര്‍.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായില്‍ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു.അതിന് ശേഷം ഇതാദ്യമായാണ് റബ്ബര്‍ വില മുകളിലേക്ക് എത്തുന്നത്.ഈ സ്ഥിതി തുടരുകയാണെങ്കില്‍ റബ്ബര്‍ വില 180-185 രൂപവരെ വിലയെത്തിയേക്കാമെന്നാണു വിലയിരുത്തല്‍.

അന്താരാഷ്ട്ര വിപണിയിലും അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് വ്യാപനം മൂലം കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവ് തുടങ്ങിയവ ഇറക്കുമതിയെ അനാ കര്‍ഷകമാക്കിയിരുന്നു. പ്രധാന റബ്ബര്‍ ഉല്പാദന രാജ്യങ്ങളില്‍ ഉണ്ടായ മൂല്യത്തകര്‍ച്ചയും മറ്റൊരു കാരണമായി. ഇതോടെ നാട്ടില്‍ നിന്നും തന്നെ റബ്ബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വ്യവസായികള്‍. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്ക് അത് പോകില്ലെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്.റബ്ബര്‍ പാല്‍ വില 180 -185 രൂപ എത്തിയതോടെ റബ്ബര്‍ വില്‍ക്കുന്ന കര്‍ഷകരുടെ എണ്ണവും വര്‍ധിച്ചു.ഷീറ്റ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയും വില കൂടുതല്‍ കിട്ടുകയും ചെയ്യും. ഗ്ലൗസ് ഉത്പാദനം വര്‍ധിച്ചതോടെയാണ് ലാറ്റക്‌സ് ഡിമാന്‍ഡ് കൂട്ടിയത്.

Leave a Reply

Your email address will not be published.