India
‘ഞാനെന്തിന് അങ്ങനെ ചെയ്യണം’;വാതുവെയ്പ്പ് വിവാദത്തില്‍ വിശദീകരണവുമായി ശ്രീശാന്ത്
Last updated on Sep 28, 2021, 10:46 am


2013 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വാതുവെയ്പ്പ് വിവാദത്തില്‍ വീശദീകരണവുമായി മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്.പത്ത് ലക്ഷത്തിന് വേണ്ടി മാത്രം ഞാനെന്തിനാണ് ഇത് ചെയ്യുന്നതെന്നാണ് ശ്രീശാന്തിന്റെ ചോദ്യം.വാതുവെയ്പ്പ് വിവാദത്തില്‍ ‘ഒരു ഓവറില്‍ നിശ്ചിത റണ്‍സ് വിട്ടുകൊടുക്കണം എന്നായിരുന്നു വാതുവെയ്പ്പുകാരും ശ്രീശാന്ത് ഉള്‍പ്പെട്ട മറ്റു താരങ്ങളും തമ്മിലുണ്ടായിരുന്ന കരാര്‍’ .എന്നാല്‍ തനിക്ക് അതിന് ആവശ്യമില്ലെന്നും വെറും 10 ലക്ഷത്തിന് വേണ്ടി ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സ്പോര്‍ട്സ് വെബ്സൈറ്റായ സ്പോര്‍ട്സ് കീഡയുമായി സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഞാനൊരു പാര്‍ട്ടി നടത്തുന്നത് പോലും രണ്ട് ലക്ഷം രൂപയ്ക്കാണ്. ജീവിത്തില്‍ ഞാനൊരുപാട് പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. അവരുടെയെല്ലാം പ്രാര്‍ത്ഥനയാണ് എന്നെ പുറത്തെത്തിച്ചത്.” ശ്രീശാന്ത് പറഞ്ഞു. വാതുവെയ്പ്പിനെ തുടര്‍ന്ന് ആജിവനാന്ത വിലക്ക് നേരിട്ടെങ്കിലും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിസിസിഐക്ക് ഇത് പിന്‍വലിക്കേണ്ടതായി വന്നു. മുന്‍ രാജസ്ഥാന് റോയല്‍സ് ടീമംഗങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവര്‍ക്കൊപ്പം ശ്രീശാന്ത് ഒത്തുകളി നടത്തിയതായിയാണ് അന്ന് കണ്ടെത്തിയത്.ഇതേതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) 2011 ലോകകപ്പ് നേടിയ പേസറിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.പിന്നീട് നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് അനുകൂല വിധി എത്തിയത്.


