India
image_print

പാക് സിനിമ നടി സബ ഖമറിനെതിരെ കേസ്

Written by

askshiyas

പാക് സിനിമ നടി സബ ഖമറിനെതിരെ പാകിസ്ഥാനിലെ പ്രാദേശിക കോടതിയുടെ അറസ്റ്റ് വാറന്റ്. ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയുടെ പരിസരത്ത് നിന്ന് ഡാന്‍സ് വിഡിയോ ചിത്രീകരിച്ചു എന്നതാണ് സബയ്ക്കെതിരെയുള്ള കേസ്. സബയെ കൂടാതെ പാകിസ്ഥാനിലെ ഗായകനായ ബിലാല്‍ സയീദിനെതിരെയും അറസ്റ്റ് വാറന്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ലാഹോര്‍ പൊലീസ് സബയ്ക്കും ബിലാലിനുമെതിരെ കേസെടുത്തത്. കേസ് ഒക്ടോബര് ആറിന് കോടതി വീണ്ടും പരിഗണിക്കും. ലാഹോറിലുള്ള മസ്ജിദ് വാസിര്‍ അപമാനിച്ചു എന്നാണ് കേസ്.സംഭവത്തില്‍ താരങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നിട്ടുണ്ടായിരുന്നു.ഇര്‍ഫാന്‍ ഖാന്‍ നായകനായ ഹിന്ദി മീഡിയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സബ.

Leave a Reply

Your email address will not be published.