India
image_print

ശബരിമല തീർത്ഥാടനം: കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി

Written by

archanaa chuqwe

ഇനിമുതൽ ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കും. തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ.

ശബരിമല സന്ദർശനത്തിനുള്ള വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തിയതായി ദേവസ്വം അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടതും സന്നിധാനത്തെ തിരക്ക് വർധിക്കുന്നതും കണക്കിലെടുത്താണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയത്.

5,000 പേർക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം. നിലവിൽ വിർച്വൽ ക്യൂ ബുക്കിങ് പരിധി 30,000 ആയിരുന്നു. ഇതാണ് ഇപ്പോൾ 40,000 ആയി ഉയർത്തിയിരിക്കുന്നത്.

രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷനോ 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ശബരിമല തീർത്ഥാടനത്തിന് നിർബന്ധമാണ്. പമ്പ, നിലയ്ക്കൽ, എരുമേലി, കുമളി അടക്കം 10 കേന്ദ്രങ്ങളിൽനിന്ന് സ്‌പോട്ട് ബുക്കിങ് വഴി 5,000 പേർക്കും ദർശനത്തിനെത്താം.

Leave a Reply

Your email address will not be published. Required fields are marked *