1

അനധികൃത സമ്പാദ്യം; പാന്‍ഡോറ പേപ്പേഴ്സ് പട്ടികയില്‍ സച്ചിനും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രഹസ്യ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് പാന്‍ഡോറ പേപ്പേഴ്സ്. വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 സെലിബ്രറ്റികളുടെ വിവരങ്ങളാണ് പുറത്തുവന്നത്.ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പനാമ നിയമ സ്ഥാപനമായ അല്‍കോഗലിന്റെ രേഖകളുടെ അന്വേഷണപ്രകാരം സച്ചിന്‍, ഭാര്യ അഞ്ജലി തെണ്ടുല്‍ക്കര്‍, അമ്മായിയപ്പന്‍ ആനന്ദ് മേത്ത എന്നിവര്‍ക്കൊപ്പം ബിവിഐ ആസ്ഥാനമായുള്ള കമ്പനിയുടെ ബിഒമാരും ഡയറക്ടര്‍മാരും ഉള്‍പ്പെടുന്നു.

 

റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനടക്കം 100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാന്‍, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും, കായികതാരങ്ങളും സ്ഥാപനങ്ങളും പട്ടികയില്‍ ഉണ്ട്. 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകള്‍ പുറത്തുവിട്ടത്. രേഖകള്‍ പുറത്ത് വന്ന ശേഷം സച്ചിന്‍ വിദേശത്തെ നിക്ഷേപം പിന്‍വലിക്കാന്‍ നോക്കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. അനില്‍ അംബാനി, രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടേയും പേരുകള്‍ പട്ടികയിലുണ്ട്.