India
image_print

കെ റെയിലിനെ അനുകൂലിച്ച് ശശി തരൂർ

Written by

askshiyas

കെ റെയിൽ വിഷയത്തിൽ സർക്കാരിനെ അനുകൂലിച്ച് ശശി തരൂർ. കോൺഗ്രസിന് അകത്തു നിന്ന് രൂക്ഷമായ എതിർപ്പു നേരിട്ടും മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ചിത്രങ്ങൾ തരൂർ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ഒപ്പം ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

കുറിപ്പ് ഇങ്ങനെയാണ്. ‘മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള വികസനം ചർച്ച ചെയ്തത് ആസ്വദിച്ചു. ചില കാര്യങ്ങളിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ കിട്ടണം. നിലവിലെ സാമ്പത്തിക സാചര്യങ്ങളിൽ അവർക്കത് ലഭ്യമല്ല.’

കഴിഞ്ഞ ദിവസം കെ റെയിലിന് എതിരെ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ തരൂർ ഒപ്പുവെച്ചിരുന്നു. യുഡിഎഫിന്റെ 18 എംപിമാർ നിവേദനത്തിൽ ഒപ്പുവച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ യുഡിഎഫ് പ്രത്യക്ഷ സമരവുമായി മുമ്പോട്ടു പോകാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തരൂർ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

Leave a Reply

Your email address will not be published.