India
സായ് പല്ലവി ചിത്രം ആഘോഷമാക്കി ആരാധകര്‍;ആദ്യദിനം നേടിയത് 10.8 കോടി
Last updated on Sep 25, 2021, 8:54 am


നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകള്‍ തുറന്നതോടെ പ്രദര്‍ശനത്തിനെത്തിയ സായ് പല്ലവിയുടെയും നാഗചൈതന്യയുടെയും ലവ് സ്റ്റോറി’ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബര്‍ 24 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലേക്കെത്തിയത്. ശേഖര്‍ കാമ്മുല കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാരായണ്‍ ദാസ് കെ. നരംഗ്, പുഷ്കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം റെക്കോഡ് കളക്ഷനാണ് നേടിയത്. സിനിമയുടെ ഓള് ഇന്ത്യ ഗ്രോസ് കലക്ഷന്‍ ഇതുവരെ 10.8 കോടി രൂപയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 6.94 കോടി രൂപ കളക്ഷന്‍ നേടി. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലുമായി 700ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
സൂപ്പര്‍ഹിറ്റായ ഫിദക്ക് ശേഷം ശേഖറും സായിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലവ് സ്റ്റോറി. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗും റിലീസും വൈകി. ലവ് സ്റ്റോറിക്ക് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.ആരാധകര്‍ ചിത്രം തിയേറ്ററുകളില്‍ ആഘോഷിക്കുന്നതിന്റെ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സായ് പല്ലവി പങ്കുവച്ചു. തനിക്കും മുഴുവന്‍ ലവ് സ്റ്റോറി ടീമിനും ഇത് വളരെ വൈകാരികമായ ദിവസമാണെന്ന് അവര്‍ എഴുതി.കലയും പ്രേക്ഷകരും വേര്‍തിരിക്കാനാവാത്തതാണെന്നും ഈ വീഡിയോ അതിന്റെ തെളിവാണെന്നും സായ് പല്ലവി കുറിച്ചു.
Today has been quite an emotional one for me and my #LoveStory team. Artists, Directors ,Producers n Technicians frm various industries prayed for the success of the film n just like that it wasn’t “our” film anymore. Here’s proof that art n it’s audience are inseparable❤️ pic.twitter.com/VAoT6vCpNY
— Sai Pallavi (@Sai_Pallavi92) September 24, 2021


