India
image_print

ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് 2,500 രൂപ ധനസഹായം

Written by

archanaa chuqwe

കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ശമ്പ ളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് 2,500 രൂപ ആശ്വാസ ധനസഹായം ലഭിക്കും.സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേരള സംസ്ഥാന സഹകരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ശമ്ബളമോ കമ്മിഷനോ ലഭിക്കാതിരുന്ന ജീവനക്കാര്‍ക്കും കമ്മിഷന്‍ ഏജന്റുമാര്‍ക്കുമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് സഹകരണ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.