India
കൂടുതല്‍ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം; വെളിപ്പെടുത്തി സല്മാന് ഖാന്
Last updated on Sep 25, 2021, 6:39 am


ജീവിതത്തില്‍ കൂടുതല്‍ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം വെളിപ്പെടുത്തി ബോളിവുഡ് താരം സല്മാന് ഖാന്.താരത്തിന്റെ പ്രണയബന്ധങ്ങള്ക്ക് അധികാലം ആയുസുണ്ടായിരുന്നില്ല. ഐശ്വര്യ റായി മുതല്‍ നിരവധി നടിമാരുമായുള്ള ഇക്കൂട്ടത്തില്‍പെടുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ജീവിതത്തില്‍ കൂടുതല്‍ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം രസകരമായ രീതിയില്‍ പറഞ്ഞിരിക്കുകയാണ്.
തന്റെ ഏറ്റവും നീണ്ട ബന്ധം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്. 2010 ല്‍ ആദ്യമായി ബിഗ് ബോസ് 4 -മായി ബന്ധപ്പെട്ട ശേഷം, ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം ഷോയുടെ അവതാരകനായിരുന്നു. ഹിന്ദി ബിഗ്ബോസിന്റെ 15ാം സീസണ് തുടങ്ങാനിരിക്കേയായിരുന്നു സല്‍മാന്റെ പരാമര്‍ശം. ബിഗ്ബോസ് സീസണ് 4 മുതലാണ് സല്മാന് പരിപാടിയുടെ അവതാരകനായി എത്തിയത്. പിന്നീട് കഴിഞ്ഞ 11 വര്‍ഷമായി ഈ ബന്ധം താരം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. തന്റെ ജീവിതത്തില്‍ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ലെന്നാണ് താരം വെളിപ്പെടുത്തുന്നത്.


