India
image_print

നിങ്ങള്‍ക്ക് വിവരമുണ്ടോ;വിവാഹമോചന ചോദ്യത്തിന് ചുട്ട മറുപടിയുമായി സാമന്ത

Written by

askshiyas

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെയും നാഗചൈതന്യയും വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് കുറച്ചുദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞദിവസം തിരുമല ക്ഷേത്രദര്‍ശനത്തിന് ഇടയില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് താരം ചുട്ട മറുപടി നല്‍കിയിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ താരത്തെ ആരാധകരും മാധ്യമപ്രവര്‍ത്തകരും വളയുകയായിരുന്നു. താന്‍ അമ്പലത്തിലാണ് നിങ്ങള്‍ക്ക് വിവരം ഉണ്ടോ എന്നാണ് വിവാഹമോചനത്തെ സംബന്ധിച്ച ചോദ്യത്തിന് താരം പ്രതികരിച്ചത്. മാസ്‌ക് ധരിച്ചതിനാല്‍ തലയിലേക്ക് വിരല്‍ചൂണ്ടി ആയിരുന്നു താരത്തിന്റെ പ്രതികരണം. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാണ്.

അതേസമയം താരജോഡികളായ സാമന്തയും നാഗചൈതന്യയും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിന് ഇരുവരും കുടുംബക്കോടതിയെ സമീപിച്ചെന്നും ഇപ്പോള്‍ കൗണ്‍സിലിങ് ഘട്ടത്തിലാണെന്നുമുള്ള അഭ്യൂഹങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2017 ഒക്ടോബര്‍ ആറിനായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹിതരാകുന്നത്. പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ വിവാഹം കൂടിയായിരുന്നു അത്. അതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്തയെന്ന് ആക്കിയ സംഭവമാണ് ഇതിനെല്ലാം ആക്കംകൂട്ടിയത്.

 

Leave a Reply

Your email address will not be published.