India
image_print

സെപ്റ്റംബർ 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

Written by

archanaa chuqwe

കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ .കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള മൂന്നാംഘട്ട സമരപരിപാടികളാണ് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചത്.പ്രതിഷേധത്തിന്റെ ഭാഗമായി അടുത്തമാസം 25 ന് ഭാരത് ബന്ദ് നടത്തും.സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമയി സംയുക്ത കിസാന്‍ മോര്‍ച്ച എല്ലാ സംസ്ഥാനങ്ങളിലും കമ്മറ്റികള്‍ രൂപീകരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി കര്‍ഷക സംഘടനകള്‍ സിംഗ്‌വിൽ വിളിച്ച്‌ ചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.കിസാന്‍ മോര്‍ച്ച നേതാവ് അശിഷ് മിത്തല്‍ ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

 

കഴിഞ്ഞവര്‍ഷം ഇതേ ദിവസം നടത്തിയ ബന്ദ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം വിജയകരമായി ബന്ദ് നടക്കുമെന്നാണ് ഇവർ പറയുന്നത്.അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിഷന്‍ യുപിയുടെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചിന് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു വര്‍ഷമായി ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published.