India
തന്റെ ജീവന് അപകടത്തിലാണെന്ന് വെളിപ്പെടുത്തി സംവിധായകന്
Last updated on Sep 03, 2021, 5:09 am


തന്റെ ജീവന് അപകടത്തിലാണെന്ന് വെളിപ്പെടുത്തി സംവിധായകന് സനല്‍ കുമാര്‍ ശശിധരന് രംഗത്ത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നാണ് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്കിയ പരാതിയുടെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കാഴ്ചയുടെ ഓഫീസില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും കോഴിക്കോട് കൊല്ലപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ഷാലുവിന്റെ മരണവുമായി ബന്ധപ്പെട്ടും സനല്‍കുമാര്‍ ശശിധരന് ആരോപണം ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ തനിക്ക് എന്ത് സംഭവിച്ചാലും പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും കാഴ്ചയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


