India
അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍
Last updated on Jul 18, 2021, 4:54 pm


Highlights
ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍
ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍. എസ്.ഐ ആനി ശിവയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിലാണ് ബാര്‍ കൗണ്‍സില്‍ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനിച്ചത്.അഭിഭാഷക പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടികാട്ടിയും സമൂഹ മാധ്യമങ്ങള്‍ വഴി നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചതിന്റെയും പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
1961ലെ അഡ്വക്കേറ്റ്സ് ആക്ടിലെ 35 ആം വകുപ്പ് പ്രകാരമാണ് ബാര്‍ കൗണ്‍സില്‍ നടപടി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.എറണാകുളം സെന്‍ട്രല്‍ എസ്ഐ ചുമതലയേറ്റ ആനി ശിവക്കെതിരെ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.സംഭവത്തില്‍ ആനി ശിവയുടെ പരാതിയിന്മേല് സംഗീത ലക്ഷ്മണക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 580,കെ.പി നിയമത്തിലെ 120 എന്നീ വകുപ്പുകളും, ഐടി നിയമവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഗീതയ്ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.


