India
image_print

സ്‌കൂളുകളിലൂടെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യം

Written by

archanaa chuqwe

സ്വച്ഛ’ ദ്ധതിയുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്ത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി.പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ എല്ലാം മാസവും പൊതു വിദ്യാലയങ്ങള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യും. 10 സാനിറ്ററി നാപ്കിന്‍ വീതമാണ് ലഭ്യമാകുക. ഏഴു മുതല്‍ 12ാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കും ഇന്റര്‍മീഡിയേറ്റ് കോളജ് വിദ്യാര്‍ഥിനികള്‍ക്കുമാണ് ഈ സൗജന്യം. സംസ്ഥാനത്തെ 10ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

 

അതേസമയം നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് വൈ.എസ്.ആര്‍ ചെയുത സ്‌റ്റോറുകള്‍ വഴി മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള സാനിറ്ററി പാഡുകള്‍ നല്‍ക്കുകയും ചെയ്യും.പദ്ധതി കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി അധികൃതര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാര്‍ യുനിസെഫ്, വാഷ്, പി ആന്‍ഡ് ജി എന്നിവയുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും.ഇന്ത്യയില്‍ 23 ശതമാനം പെണ്‍കുട്ടികള്‍ സാനിറ്ററി നാപ്കിനുകളുടെ അഭാവം, സ്‌കൂളുകള്‍ -കോളജുകള്‍ എന്നിവയുടെ വൃത്തിഹീനമായ അന്തരീക്ഷം, ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയവ ലഭ്യമല്ലാത്തതിനാലും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *