India
image_print

ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ വീടുകളില്‍നിന്ന് ശേഖരിക്കും;പദ്ധതിയുമായി പാലക്കാട് നഗരസഭ

Written by

archanaa chuqwe

പാലക്കാട് നഗരസഭാപരിധിയിലുള്ളവര്‍ക്ക് പാഡ് കളയാന്‍ ഇനി ബുദ്ധിമുട്ടേണ്ടിവരില്ല.ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ നഗരസഭയുടെ ഹരിതകര്‍മസേന വീണ്ടും സ്വികരിച്ചു തുടങ്ങി. കഴിഞ്ഞ ജനുവരിയിലാണ് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കത്തിക്കുന്ന ഇന്‍സിനറേറ്റര്‍ കേടാവുന്നത്. ഇതോടെ നഗരപരിധിയിലുള്ളവര്‍ സാനിറ്ററി നാപ്കിനുകളുടെ നിര്‍മാര്‍ജനം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചതോടെയാണ് നഗരസഭ വീണ്ടും സാനിറ്ററി നാപ്കിനുകള്‍ എടുത്തുതുടങ്ങിയത്.

1000 കിലോയോളം മാലിന്യം കത്തിച്ചുകളയാന്‍ ശേഷിയുള്ള ഇന്‍സിനറേറ്ററാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ള ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുകയായിരുന്നെന്നും പാലക്കാട് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പി. സ്മിതേഷ് പറഞ്ഞു.അതേസമയം പുതിയതായി സ്ഥാപിച്ച ഇന്‍സിനറേറ്റര്‍ നിലവില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ഇതിന്റെ അവസാനഘട്ടപ്രവൃത്തികള്‍ നടക്കുകയാണ്. ഒക്ടോബര്‍ ആദ്യവാരത്തോടെ തന്നെ ശേഖരിച്ചുവെച്ചിരിക്കുന്ന മാലിന്യങ്ങള്‍ പുതിയ ഇന്‍സിനറേറ്ററില്‍ കത്തിച്ചുതുടങ്ങുമെന്നും പാലക്കാട് നഗരസഭാധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.