India
image_print

യുഎസ് ഓപ്പണ്‍:മിക്സ്ഡ് ഡബിള്‍സിലും സാനിയ സഖ്യം പുറത്ത്

Written by

archanaa chuqwe

യുഎസ് ഓപ്പണണില്‍ ഇന്ത്യക്ക് നിരാശയും പ്രതീക്ഷയും. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഇവാന്‍ ഡോഡിംഗ് (ക്രൊയേഷ്യ) സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം മിക്സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- രാജീവ് റാം (അമേരിക്ക) സഖ്യം പുറത്തായി. നേരത്തെ വനിതാ ഡബിള്‍സിലും സാനിയ ആദ്യ റൗണ്ടില്‍ മടങ്ങിയിരുന്നു.

ഓസ്‌ട്രേലിയന്‍ സഖ്യമായ ജെയിംസ് ഡക്ക് വര്‍ത്ത്- ജോര്‍ദന്‍ തോംസണ്‍ സഖ്യത്തെയാണ് ബൊപ്പണ്ണയും ഡോഡിംഗും തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് ബോപ്പണ്ണ സഖ്യം 6-3 നു നേടി മത്സരത്തില്‍ തിരിച്ചു വന്നു. മൂന്നാം സെറ്റ് ടൈബ്രേക്കിലൂടെയാണ് ഇന്തോ- ക്രോട്ട് ജോഡി പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published.