India
image_print

സഞ്ജിത് കൊലക്കേസ്: മൂന്നാം പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയാക്കി

Written by

archanaa chuqwe

പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡിയിലുണ്ടായിരുന്ന മൂന്നാംപ്രതി പോപ്പുലർ ഫ്രണ്ട് യൂണിറ്റ് ഭാരവാഹി നിസാറുമായുള്ള തെളിവെടുപ്പാണ് പൂർത്തിയായത്.

നിസാറിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒറ്റപ്പാലം ചുനങ്ങാട്, വഴിക്കടവ്, പാണ്ടിക്കാട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തു.
പ്രതികൾക്ക് നാടുവിടാൻ സൗകര്യമൊരുക്കിയതിനാണ് നിസാറിനെ അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷ, രണ്ട് കാറ് എന്നിവ പിടിച്ചെടുത്തിരുന്നു. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ജാഫർ സാദിഖ്(31), നെന്മാറ അടിപ്പെരണ്ട സ്വദേശി അബ്ദുൾസലാം(30)എന്നിവരാണ് നേരത്തേ അറസ്‌റ്റിലായത്‌.

Leave a Reply

Your email address will not be published.