India
image_print

സഞ്ജിത് വധം: ഒരാൾ കൂടി അറസ്റ്റിൽ

Written by

archanaa chuqwe

പാലക്കാട് സഞ്ജിത് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായതായി റിപ്പോർട്ട്. തിരിച്ചറിയൽ പരേഡുള്ളതിനാൽ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായതെങ്ങ് പോലീസ് അറിയിച്ചു.

അഞ്ചുപേർ ചേർന്നാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിൽ പങ്കെടുത്ത അഞ്ചുപേരിൽ നാലുപേരും അറസ്റ്റിലായിട്ടുണ്ട്. കൊലക്ക് പിന്നില്‍ ദീർഘകാല ആസൂത്രണമുണ്ടായിരുന്നതായും രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്നും പോലീസ് അറിയിച്ചു.

നവംബർ 15ന് മമ്പ്രത്തെ ഭാര്യാ വീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു..

 

Leave a Reply

Your email address will not be published.