India
image_print

കൊന്നവരെ തിരിച്ചറിയാനാകുമെന്ന് സഞ്ജിത്തിന്റെ ഭാര്യ

Written by

archanaa chuqwe

പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ മരണവുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തലുമായി ഭാര്യ അർഷിക. അഞ്ചു പേരാണ് സഞ്ജിത്തിനെ വെട്ടിയതെന്നും വെട്ടിയവരെ കണ്ടാൽ തിരിച്ചറിയുമെന്നുമാണ് വെളിപ്പെടുത്തൽ.

‘ഗട്ടർ വന്നപ്പോൾ ബൈക്ക് സ്ലോ ആക്കിയ ഉടൻ കാറിൽ വന്നവർ സഞ്ജിതിനെ വെട്ടുകയായിരുന്നു. അവർ അഞ്ചു പേർ ഉണ്ടായിരുന്നു. ഇവരെ കണ്ടാൽ തിരിച്ചറിയും. സഞ്ജിതിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുൻപേ തന്‍റെ മമ്പറത്തുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.’ കാർഷിക പറയുന്നു.

സഞ്ജിതിന്‍റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *